കള്ളവോട്ടിൽ ലീഗും കുരുക്കിൽ; രണ്ടും മൂന്നും വോട്ടുകൾ ചെയ്യുന്ന വീഡിയോ പുറത്ത്

എൽ ഡി എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ശക്തമാകവെ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി പുതിയ വീഡിയോ പുറത്തുവന്നു. ലീഗ് പ്രവർത്തകർ രണ്ടും മൂന്നും വോട്ടുകൾ ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കല്യാശ്ശേരിയിലെ മാടായി 69ാം നമ്പർ ബൂത്തിൽ ലീഗ് പ്രവർത്തകൻ ആഷിക് മൂന്ന് തവണ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

ആഷിക് പല തവണ കള്ളവോട്ട് ചെയ്തയായി എൽ ഡി എഫ് ആരോപിക്കുന്നു. ലീഗിന്റെ മറ്റൊരു പ്രവർത്തകൻ മുഹമ്മദ് ഫായിസ് 70ാം നമ്പർ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്തു.

നേരത്തെ പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണം ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. കള്ളവോട്ട് ചെയ്തവർക്കെതിരെ നിയമനടപടിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്‌

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ലീഗ് കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട് വീഡിയോ.. കൈരളി പ്യൂപ്പിളും , 24 ന്യൂസും പുറത്ത് വിടുന്നു.

Posted by ചെന്നിക്കര സഖാക്കൾ on Monday, April 29, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *