കണ്ണൂർ പാമ്പുരുത്തിയിലും മുസ്ലിം ലീഗ് പ്രവർത്തകരുടെ കള്ളവോട്ട്; ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ പുതിയങ്ങാടിക്ക്് പിന്നാലെ പാമ്പുരുത്തിയിലെ ബൂത്തിലും മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. സിപിഎമ്മാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. 166ാം നമ്പർ ബൂത്തിൽ ലീഗ് പ്രവർത്തകർ പലതവണ വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്
1131ാം നമ്പർ വോട്ടറായ അനസ് രണ്ട് തവണ വോട്ടു ചെയ്യുന്നുണ്ട്. 1082ാം നമ്പർ വോട്ടറായ മുബഷീർ, 12ാം നമ്പർ വോട്ടർ കെ എം അർഷാദ് 270ാം നമ്പർ വോട്ടർ ടി വി മുസ്തഫ എന്നിവരും രണ്ട് തവണ വീതം വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കള്ളവോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ലീഗ് പ്രവർത്തകർ ബഹളമുണ്ടാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.