മുസ്ലിം ലീഗ് പ്രവർത്തകരുടെ കള്ളവോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട് തേടി. കാസർകോട്, കണ്ണൂർ കലക്ടർമാരോടാണ് റിപ്പോർട്ട് തേടിയത്.

കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവർത്തകൻ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

69ാം നമ്പർ ബൂത്തിൽ 381ാം നമ്പറായും 70ാം നമ്പർ ബൂത്തിലും ഫായിസ് വോട്ട് ചെയ്തിരുന്നു. 69ാം നമ്പർ ബൂത്തിൽ തന്നെ ആഷിക് എന്ന ലീഗ് പ്രവർത്തകൻ മൂന്ന് തവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാസർകോട് ജില്ലയിൽ ലീഗിന് ഭൂരിപക്ഷമുള്ള മേഖലകളിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *