ഇരിട്ടി ലീഗ് ഓഫീസിലെ സ്‌ഫോടനം; മുസ്ലിം ലീഗിന്റെ നാല് നേതാക്കൾ അറസ്റ്റിൽ

  • 11
    Shares

കണ്ണൂർ ഇരിട്ടിയിൽ ലീഗ് ഓഫീസിൽ സ്‌ഫോടനം നടന്ന കേസിൽ മുസ്ലിം ലീഗിന്റെ നാല് പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്തു. ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡന്റ് പി വി നൗഷാദ്, സെക്രട്ടറി പി സക്കറിയ, ജോയിന്റ് സെക്രട്ടറി എം കെ ഷറഫുദ്ദീൻ, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

സ്‌ഫോടനത്തിൽ പങ്കില്ലെന്നും ലീഗ് ഓഫീസിൽ അല്ല സ്‌ഫോടനം നടന്നതെന്നുമായിരുന്നു ചോദ്യം ചെയ്യലിൽ മുസ്ലിം ലീഗ് നൽകിയ വിശദീകരണം. സ്‌ഫോടനത്തിന് ശേഷം ലീഗ് ഓഫീസിൽ നടന്ന റെയ്ഡിൽ നിരവധി ബോംബുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് മറ്റാരോ കൊണ്ടുവെച്ചതാണെന്ന വിചിത്ര ന്യായവും ലീഗുകാർ ഉന്നയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു നേതാക്കളുടെ അറസ്റ്റ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *