മുസ്ലിം ലീഗ് പരിപാടിയില്‍ സ്ത്രീകൾ പാട്ടുപാടി; കടുത്ത എതിര്‍പ്പുമായി സമസ്ത

  • 9
    Shares

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളകളിൽ സ്ത്രീകൾ പാട്ടു പാടിയതില്‍ അസഹിഷ്ണുത പൂണ്ട് സമസ്ത. ലീഗിന്റെ പരിപാടിയിൽ സ്ത്രീകൾ പാട്ടുപാടിയതാണ് സമസ്തക്ക് സഹിക്കാനാകാത്തത്. തങ്ങളുടെ എതിർപ്പ് സമസ്ത ലീഗ് നേതാക്കളെ അറിയിച്ചു.

ലീഗ് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും രാത്രിയിൽ ഗാനമേളകളും റിയാലിറ്റി ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ സ്ത്രീകൾ പങ്കെടുത്തല്ലോയെന്നതാണ് സമസ്തയെ വിഷമിപ്പിച്ചത്. പാണക്കാട് സാദിഖലി തങ്ങളുടെ സാന്നിധ്യത്തിൽ സമസ്ത ലീഗ് നേതാക്കളോട് ഇക്കാര്യം പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *