മുസ്ലിം ലീഗ് രാഹുൽ ഗാന്ധിയോട് മൂന്ന് സീറ്റ് ആവശ്യപ്പെട്ടു; കേരളാ കോൺഗ്രസ് രണ്ട് സീറ്റും

  • 17
    Shares

മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടതായി പി കെ കുഞ്ഞാലിക്കുട്ടി. എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാഹുൽ ഗാന്ധി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

മുസ്ലിം ലീഗ് മൂന്നാം സീറ്റും കേരളാ കോൺഗ്രസ് മാണി രണ്ട് സീറ്റുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഇതുവരെ ലീഗ് രണ്ട് സീറ്റിലും കേരളാ കോൺഗ്രസ് ഒരു സീറ്റിലുമാണ് മത്സരിച്ചിരുന്നത്.

സീറ്റ് ആവശ്യപ്പെടുക സ്വാഭാവികമാണെന്നും എന്നാൽ സീറ്റ് വിഭജനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളും രാഹുലമായി ചർച്ച നടത്തിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *