മുത്തലാഖ് ഇനി ക്രിമിനൽ കുറ്റം; മൂന്ന് വർഷം വരെ തടവ് ശിക്ഷ

  • 7
    Shares

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കി കൊണ്ടുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി. ബിൽ നേരത്തെ ലോക്‌സഭയിൽ പാസായിരുന്നു. എന്നാൽ രാജ്യസഭയിൽ പാസായിരുന്നില്ല. തുടർന്ന് കേന്ദ്രം ഓർഡിനൻസ് പാസാക്കുകയായിരുന്നു

ഓർഡിൻസ് പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയാൽ മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. 2017 ഓഗസ്റ്റ് 22ന് സുപ്രീം കോടതി മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടിരുന്നു

വാക്കുകൾ വഴിയോ, ടെലഫോൺ വഴിയോ,വാട്‌സാപ്പ്, എസ് എം എസ് വഴിയോ തലാഖ് ചൊല്ലിയാലും നിയമവിധേയമായിരിക്കില്ല.

 

Leave a Reply

Your email address will not be published. Required fields are marked *