മുത്തലാക്ക്: കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതി തള്ളി
മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയ ഓർഡിനൻസിനെ ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. ഓർഡിനൻസ് പുറപ്പെടുവിച്ച് രണ്ട് മാസത്തിന് ശേഷമുള്ള ഹർജി അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
മുത്തലാക്ക് ഓർഡിനൻസ് വിവാഹബന്ധം കൂടുതൽ വഷളാക്കുമെന്നാണ് ഹർജിക്കാൽ വാദിച്ചിരുന്നത്. വിവാഹമോചനത്തിന്റെ പേരിൽ മുസ്ലിം മതത്തിൽ ഉള്ളവരെ മാത്രം കുറ്റപ്പെടുത്തുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതാ അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ വാദിച്ചിരുന്നു.