കുഞ്ഞാലിക്കുട്ടിയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ; മുത്തലാഖ് ബില്ലിൽ വിയോജിപ് പ്രകടിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു

  • 13
    Shares

ലോക്‌സഭയിൽ മുത്തലാഖ് ബിൽ ചർച്ചക്ക് വരുമ്പോൾ എതിരെ വോട്ട് ചെയ്ത് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ മുസ്ലീം ലീഗ് നേരത്തെ തീരുമാനിച്ചിരുന്നതായി ഇടി മുഹമ്മദ് ബഷീർ. വോട്ടെടുപ്പ് ദിവസം ലോക്‌സഭ ബഹിഷ്‌കരിക്കുക എന്ന തീരുമാനം ഉണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിൽ അദ്ദേഹം തന്നെ വിശദീകരണം നൽകിയതാണെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു

ബിൽ ചർച്ചക്ക് വരുമ്പോൾ ബഹിഷ്‌കരിക്കാനാണ് കോൺഗ്രസ് അടക്കമുള്ള കക്ഷികൾ തീരുമാനിച്ചിരുന്നതെന്നും കക്ഷികൾ വോട്ടെടുപ്പിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ ലീഗും പ്രതിഷേധ വോട്ട് ചെയ്യാൻ പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കുഞ്ഞാലിക്കുട്ടി വിശദീകരണം നൽകിയിരുന്നത്. എന്നാൽ ബഹിഷ്‌കരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്ന ഇടിയുടെ പ്രസ്താവനയോടെ ഈ വാദം വെറുതെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *