മുത്തൂറ്റ് സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

മുത്തൂറ്റ് സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സമരം ചെയ്യുന്നവർക്ക് നിയമാനുസൃതം സമരം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുത്തൂറ്റ് സമരവുമായി ബന്ധപ്പെട്ട് 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജോലിക്കെത്തുന്നവരെ തടയാൻ പാടില്ലെന്ന് കോടതി പറഞ്ഞു.

ജോലിക്ക് എത്തുന്നവർക്ക് മതിയായ സംരക്ഷണം നൽകാനും കോടതി നിർദേശിച്ചു. സമരം നിർത്താനുള്ള ചർച്ചകളിൽ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *