തൊഴിലാളി സമരം: സിഐടിയു പ്രവർത്തകരായ എട്ട് ജീവനക്കാരെ മുത്തൂറ്റിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

സമരം തുടരുന്ന സാഹചര്യത്തിൽ സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെ മുത്തൂറ്റ് ഫിനാൻസ് സസ്‌പെൻഡ് ചെയ്തു. ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി, ജോലിക്കെത്തിയവരെ തടഞ്ഞു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് നടപടി.

അജി പി ജി, പ്രതീഷ് കുമാർ, ജയൻ ജോർജ്, ജിനു മാത്യു, അനിൽ കുമാർ, ലീന ചെറിയാൻ, നോബിൾ പി ആർ, നൈസൺ ജോസഫ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ജോലിക്കെത്തുന്നവരെ തടയാൻ സമരക്കാർക്ക് അവകാശമില്ലെന്നും ജീവനക്കാരെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും സർക്കാരിനും പോലീസിനും കോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവനുസരിച്ചാണ് സസ്‌പെൻഷനെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *