മൂവാറ്റുപുഴയിൽ ബസും ബൈക്കും കൂടിയിടിച്ച് ഒരു മരണം; ബസ് പൂർണമായും കത്തിനശിച്ചു

  • 6
    Shares

മൂവാറ്റുപുഴ മാറാടിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അപകടത്തെ തുടർന്ന് ബസ് പൂർണമായും കത്തിനശിക്കുകയും ചെയ്തു.

മൂവാറ്റുപുഴയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ബസിന്റെ അടിയിലേക്കാണ് ഇടിച്ചുകയറിയത്. ഇത് ഡീസൽ ടാങ്കിൽ ഇടിച്ച് ഇന്ധനം ചോർച്ചയുണ്ടാകുകയും തീ പിടിക്കുകയുമായിരുന്നു

തീ പടർന്നതിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഫയർഫോഴ്‌സ് സംഘമെത്തിയാണ് ബസിന്റെ തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *