മൂവാറ്റുപുഴയിൽ ബസ് ജീവനക്കാർ നിർബന്ധിച്ച് നടുറോഡിൽ ഇറക്കിവിട്ട രോഗിയായ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു

ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ സ്വകാര്യ ബസ് ജീവനക്കാർ നിർബന്ധിച്ച് വഴിയിൽ ഇറക്കി വിട്ട വൃദ്ധൻ മരിച്ചു. മൂവാറ്റുപുഴയിൽ ഇന്നലെയാണ് സംഭവം. വണ്ണപുഴം-മൂവാറ്റുപുഴ റൂട്ടിൽ ഓടിയിരുന്ന ബസിൽ നിന്നാണ് സേവ്യറിനെ ഇറക്കിവിട്ടത്.

മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യറിന് ഇടയ്ക്ക് അവശത വരികയും ബസിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. എന്നാൽ സേവ്യറിനെ അഞ്ച് കിലോമീറ്റർ ദൂരം കൂടി പോയി ബസ് ജീവനക്കാർ ബസിൽ നിന്നും വലിച്ചിഴച്ച് ഇറക്കി വിടുകയായിരുന്നു. തനിക്ക് വൈദ്യസഹായം വേണമെന്ന് ആവശ്യപ്പെട്ടിട്ടും ആശുപത്രിയിൽ എത്തിക്കാൻ പോലും ജീവനക്കാർ തയ്യാറായിരുന്നില്ല

ഓട്ടോ ഡ്രൈവർമാരാണ് റോഡിൽ കുഴഞ്ഞുവീണ സേവ്യറിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾ സേവ്യറിനുണ്ടായിരുന്നു. ചികിത്സക്കിടെയാണ് സേവ്യർ മരിച്ചത്

അതേസമയം വാർത്ത ബസ് ഉടമ നിഷേധിച്ചു. സേവ്യറിനെ അടുത്തുള്ള സ്റ്റോപ്പിൽ എത്തിക്കുകയും ഓട്ടോയിൽ കയറ്റി വിടുകയുമാണുണ്ടായതെന്ന് ബസ് ഉടമ പറഞ്ഞു. പോലീസ് ബസ് ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *