സ്ത്രികളെ ശബരിമലയിൽ കയറ്റിയ പിണറായി വിജയൻ തെങ്ങ് കയറാൻ പോകട്ടെ; മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്

  • 60
    Shares

ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതോടെ അസഹിഷ്ണുതയാൽ പുളയുകയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിയമായ അധിക്ഷേപം അടക്കം ചൊരിഞ്ഞാണ് സംഘപരിവാർ യുവതി പ്രവേശനത്തിന്റെ ജാള്യത തീർക്കുന്നത്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും നിലവിൽ നിരാഹാരം ഇരിക്കുകയും ചെയ്യുന്ന എൻ ശിവരാജനാണ് പിണറായിയെ അധിക്ഷേപിച്ചത്.

കുടുംബത്തിന് വേണ്ടാത്ത സ്ത്രീകളെ ശബരിമലയിൽ കയറ്റിയ പിണറായി വിജയൻ തെങ്ങുകയറാൻ പോകുന്നതാണ് നല്ലതെന്നായിരുന്നു ശിവരാജന്റെ വാക്കുകൾ. അഞ്ചരക്കോടി അയ്യപ്പ ഭക്തരെയാണ് പിണറായി വിജയൻ ചതിച്ചത്. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല. പിണറായി വിജയൻ തെങ്ങുകയറാൻ പോകുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പറഞ്ഞു.

പിണറായിയെ അധിക്ഷേപിച്ച് ബിജെപി

ഇതിലും നല്ലത് മുഖ്യമന്ത്രിയ്ക്ക് തെങ്ങ് കയറാന്‍ പോകുന്നതാണ്.പിണറായിക്കെതിരെ ജാതി അധിക്ഷേപവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ശിവരാജൻ

Posted by News18 Kerala on Tuesday, 1 January 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *