സ്‌ഫോടനത്തിൽ തകരാത്ത നാഗമ്പടം പാലം പൊളിക്കാൻ തുടങ്ങി; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം റദ്ദാക്കി

കോട്ടയം നാഗമ്പടം പഴയ മേൽപ്പാലം പൊളിക്കാൻ തുടങ്ങി. സ്‌ഫോടനത്തിൽ പോലും തകരാതിരുന്ന പാലം സാധാരണ രീതിയിൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പൊളിക്കുന്നത്.

പാലത്തിന്റെ ആർച്ചുകളാണ് ആദ്യം പൊളിച്ചുനീക്കുന്നത്. തുടർന്ന് പാലം നിലവിലെ അവസ്ഥയിൽ നിന്ന് ഏതാനും മീറ്റർ ഉയർത്തിയ ശേഷം കട്ടർ ഉപയോഗിച്ച് മുറിക്കും. ഇതിനായി ചെന്നൈയിൽ നിന്ന് മെഷീൻ എത്തിച്ചിട്ടുണ്ട്.

മുറിച്ചു മാറ്റുന്നവ ക്രെയിൻ ഉപയോഗിച്ച് മാറ്റും. പാലം പൊളിക്കുന്ന പ്രവൃത്തി ആരംഭിച്ചതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും റദ്ദാക്കി. ശനിയാഴ്ച 31 ട്രെയിനുകലാണ് റദ്ദാക്കിയത്. ആലപ്പുഴ വഴിയുള്ള ചില ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 26 ട്രെയിൻ വഴി തിരിച്ചുവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *