കോടിയേരി നായർ സർവീസ് സൊസൈറ്റിയെ വിമർശിച്ചപ്പോൾ ബിജെപി നേതാവിന് കൊണ്ടു; എൻ എസ് എസിനെ വിമർശിക്കാൻ കോടിയേരിക്ക് എന്ത് അവകാശമെന്ന് സുരേന്ദ്രൻ

  • 9
    Shares

നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് കുറേക്കാലമായി തുടരുന്ന ജി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനം നടത്തിയ കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ സുരേന്ദ്രൻ. പരാജയം മണക്കുന്നത് കൊണ്ടാണ് എൻ എസ് എസ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന് കോടിയേരി പറയുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. നായൻമാരുടെ സർവീസ് സൊസൈറ്റി ഒരു സ്വതന്ത്ര സംഘടനയാണ്. അതിന്റെ കാര്യങ്ങളിൽ ഇടപെടാൻ കോടിയേരിക്ക് എന്ത് അവകാശമാണെന്ന് ബിജെപി നേതാവ് ചോദിച്ചു

സിപിഎമ്മിനെ വിരട്ടാൻ നോക്കേണ്ടെന്ന് ജി സുകുമാരനോട് കോടിയേരി ഇന്ന് പറഞ്ഞിരുന്നു. നായർ സർവീസ് സൊസൈറ്റി പറഞ്ഞാൽ ആരൊക്കെ കേൾക്കുമെന്ന് താമസിയാതെ അറിയാമെന്ന് കഴിഞ്ഞ ദിവസം സുകുമാരൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് നായർ സർവീസ് സൊസൈറ്റിയോട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ കോടിയേരി വെല്ലുവിളിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *