നമ്പി നാരായണന് സുപ്രീം കോടതി വിധി നഷ്ടപരിഹാര തുക സർക്കാർ കൈമാറി

  • 10
    Shares

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാരമായ 50 ലക്ഷം രൂപ സർക്കാർ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുക നമ്പി നാരായണന് കൈമാറി

നമ്പി നാരായണന്റെ നിശ്ചയദാർഢ്യമാണ് ഇത്തരത്തിലൊരു നഷ്ടപരിഹാരം ലഭിക്കാനിടയാക്കിയത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സുപ്രീം കോടതി വിധിയിൽ നിന്ന് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഒരുപാട് പഠിക്കാനുണ്ട്. അതാണ് സർക്കാർ പരസ്യമായി നഷ്ടപരിഹാരം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

യഥാർഥത്തിൽ നഷ്ടപരിഹാരം നൽകേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സർക്കാർ ഇതിന്റെ നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്. അന്വേഷണ ഏജൻസികളെ താത്പര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്നവർ പരിശോധന നടത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *