നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു

  • 15
    Shares

ഐഎസ്ആർഒ ചാരക്കേസിലെ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നമ്പി നാരായണന് നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 ലക്ഷം രൂപ നമ്പി നാരായണന് നൽകാനാണ് കോടതി വിധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നമ്പി നാരായണന് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.

നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിയമിച്ച സമിതിയിലേക്ക് അഡ്വ. വി എസ് സെന്തിലിനെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു. നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന കോടതിവിധി സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *