തെളിവുകളുണ്ടെങ്കിൽ പുറത്തുവിടണം, അല്ലെങ്കിൽ കോടതിയലക്ഷ്യം; സെൻകുമാറിനോട് നമ്പി നാരായണൻ

  • 54
    Shares

ഐഎസ്ആർഒ ചാരക്കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാൻ മുൻ ഡിജിപി സെൻകുമാറിനെ വെല്ലുവിളിച്ച് പദ്മഭൂഷൺ നമ്പി നാരായണൻ. ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചയിലാണ് സംഘപരിവാർ പ്രവർത്തകനായ സെൻകുമാറിനെ അദ്ദേഹം വെല്ലുവിളിച്ചത്.

തനിക്കെതിരെ രേഖകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഉചിതമായ സമിതിയിൽ അത് സമർപ്പിക്കാനുള്ള സമയം ഒരുപാടുണ്ടായിരുന്നു. ഇപ്പോഴും ഏതെങ്കിലും സബ് കോടതിയിൽ സമർപ്പിക്കും. തെളിവ് കൈയ്യിലുണ്ടായിട്ടും കൊടുക്കാതിരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും സംഘപരിവാർ പ്രവർത്തകനോട് നമ്പി നാരായണൻ പറഞ്ഞു

നമ്പി നാരായണന് പദ്മഭൂഷൺ ലഭിച്ചതിൽ അസഹിഷ്ണുത പൊട്ടിയൊലിച്ച സെൻകുമാർ ഇന്നലെ അദ്ദേഹത്തെ അധിക്ഷേപിക്കാനായി മാത്രം മാധ്യമങ്ങളെ കണ്ടിരുന്നു. നമ്പി നാരായണനെ ഗോവിന്ദച്ചാമിയോടും അമീറുൽ ഇസ്ലാമിനോടുമൊക്കെയാണ് സംഘപരിവാറുകാരനായ സെൻകുമാർ ഉപമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *