മോദി, അമിത് ഷാ, യെച്ചൂരി; വയനാട്ടിലേക്ക് ദേശീയ നേതാക്കൾ

Loading...
  • 22
    Shares

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അറിയിച്ചതോടെ വയനാട് മണ്ഡലത്തിൽ ശക്തമായ മത്സരത്തിനൊരുങ്ങി മറ്റ് മുന്നണികളും. രാഹുൽ ഗാന്ധി ഇന്ന് കൽപ്പറ്റയിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷന്റെ സാന്നിധ്യം കൊണ്ട് മണ്ഡലം വാർത്തകളിൽ ഇടം നേടുമ്പോൾ തന്നെ ബിജെപിയുടെയും സിപിഎമ്മിന്റെയും ദേശീയ നേതാക്കളും വയനാട്ടിൽ പ്രചാരണത്തിന് എത്താനായി തയ്യാറെടുക്കുകയാണ്.

യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ എൽ ഡി എഫിന് വേണ്ടി പി പി സുനീറും എൻ ഡി എക്ക് വേണ്ടി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയുമാണ് മത്സരരംഗത്ത്. തുഷാറിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി അധ്യക്ഷൻ അമിത് ഷായും വയനാട്ടിലേക്ക് എത്തും.

നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചു കൊണ്ട് പൊതുയോഗം അടക്കമുള്ള കാര്യങ്ങളും ബിജെപി സംഘടിപ്പിക്കും. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് തുഷാർ അറിയിച്ചത്.

എൻ ഡി എ സ്ഥാനാർഥിയേക്കാളും രാഹുൽ ഗാന്ധിക്ക് വെല്ലുവിളി ഉയർത്തുക എൽ ഡി എഫിന്റെ പി പി സുനീറാകും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ തന്നെ മണ്ഡലത്തിൽ കൊണ്ടുവന്ന് പ്രചാരണം നടത്താനാണ് എൽ ഡി എഫ് തീരുമാനം. വരും ദിവസങ്ങളിൽ യെച്ചൂരി വയനാട്ടിൽ പ്രചാരണ പരിപാടികളിൽ സജീവമാകും. അതേസമയം വി എസ് വയനാട്ടിലേക്ക് എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രചാരണ വേദികളിൽ വി എസിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെടുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *