നരേന്ദ്രമോദി വെള്ളിയാഴ്ച കോഴിക്കോട്; രാഹുൽ മത്സരിക്കുന്ന വയനാട്ടിലേക്ക് പോയേക്കില്ല

  • 10
    Shares

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി വെള്ളിയാഴ്ച കോഴിക്കോട് എത്തും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായാണ് മോദി കോഴിക്കോട് വരുന്നത്.

അഞ്ച് മണിക്ക് പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി കരിപ്പൂരിൽ എത്തും. ഇവിടെ നിന്ന് റോഡ് മാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തും. സമ്മേളനത്തിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള എൻഡിഎ സ്ഥാനാർഥികൾ പങ്കെടുക്കുമെന്ന് പി കെ കൃഷ്ണദാസ് അറിയിച്ചു

അതേസമയം രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ തുടർന്ന് ദേശീയ ശ്രദ്ധയാകർഷിച്ച വയനാട്ടിലേക്ക് മോദി വെള്ളിയാഴ്ച പോകാൻ സാധ്യത കുറവാണ്. മോദിയെ വയനാട്ടിലേക്ക് എത്തിക്കാൻ നേതാക്കൾ താത്പര്യപ്പെട്ടുവെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *