മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയിൽ സ്പീക്കറുടെ അനുമതി

  • 19
    Shares

നരേന്ദ്രമോദി സർക്കാരിനെതിരെ പ്രതിപക്ഷാംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ അനുമതി നൽകി. ടിഡിപി നൽകിയ അവിശ്വാസ പ്രമേയത്തിനുള്ള ചർച്ചക്കാണ് അനുമതി. കഴിഞ്ഞ സമ്മേളനത്തിൽ അവിശ്വാസ പ്രമേയ നോട്ടീസുകാർ സ്പീക്കർ അംഗീകരിച്ചിരുന്നില്ല

നിരവധി അംഗങ്ങൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ആദ്യം നൽകിയത് ടിഡിപി ആയതിനാൽ അവർക്ക് ചർച്ച ചെയ്യാൻ അനുമതി നൽകുകയായിരുന്നുവെന്ന് സ്പീക്കർ വ്യക്തമാക്കി.

ടിഡിപിയുടെ നോട്ടീസിന് പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടി അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പിന്തുണച്ചു. രണ്ട് ദിവസത്തിനുള്ളിൽ ചർച്ച എന്നു നടത്താമെന്ന കാര്യം അറിയിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ചട്ടപ്രകാരം 10 ദിവസത്തിനുള്ളിൽ അവിശ്വാസ പ്രമേയത്തിനുള്ള ചർച്ച നടത്തണമെന്നാണ്

പ്രതിപക്ഷ ബഹളത്തോടെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായത്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്ന് സമ്മേളനത്തിന് എത്തിയപ്പോൾ മോദി മാധ്യമങ്ങളോട് പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *