കേരളത്തിൽ ത്രിപുര ആവർത്തിക്കും; നിലപാടുള്ള ഏക പാർട്ടി ബിജെപി മാത്രമാണെന്നും മോദി

Loading...
  • 88
    Shares

ത്രിപുരയിൽ ബിജെപി സർക്കാരുണ്ടാക്കിയത് പോലെ തന്നെ കേരളത്തിലും സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫും യുഡിഎഫും ഇതിനെ പരിഹസിച്ചേക്കും. എന്നാൽ ബിജെപി പ്രവർത്തകരുടെ കഴിവിനെ കുറച്ചു കാണരുത്.

കളിയാക്കലും മർദനവും കൊണ്ട് പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു. കൊല്ലത്ത് നടന്ന എൻഡിഎ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്രമോദി.. കമ്മ്യൂണിസ്റ്റുകൾ രാജ്യത്തിന്റെ ചരിത്രത്തെയും വിശ്വാസങ്ങളെയും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യില്ല. ഇത്ര വെറുപ്പോടും അറപ്പോടുംകൂടി ശബരിമലയിൽ കേരള സർക്കാർ നിലപാട് എടുക്കുമെനന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മോദി പറഞ്ഞു

ശബരിമലയിൽ യുഡിഎഫും വ്യക്തമായ നിലപാടില്ല. പാർലമെന്റിൽ ഒന്നുപറയും, പത്തനംതിട്ടയിൽ മറ്റൊന്നും പറയും. കൃത്യമായ നിലപാട് വ്യക്തമാക്കാൻ യുഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും മോദി പറഞ്ഞു. കേരളീയ സംസ്‌കാരത്തോടൊപ്പം നിന്ന ഒരേയൊരു പാർട്ടി ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു. വാക്കിനും പ്രവൃത്തിക്കും ഭിന്നമല്ലാത്ത നിലപാടാണതെന്നും മോദി അവകാശപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *