വിശ്വാസത്തെ സംരക്ഷിക്കും, കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനിലെ വീരനായകർ: ബിജെപിക്കാരോട് നരേന്ദ്രമോദി
ആചാര സംരക്ഷണം ഉറപ്പാക്കുമെന്ന് ബിജെപിക്കാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ആചാരനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സുപ്രീം കോടതിക്ക് മുമ്പാകെ വെക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ചിലർ ആചാരം ലംഘിക്കാൻ നോക്കിയെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂടിയായ ബിജെപി നേതാവ് നരേന്ദ്രമോദി പറഞ്ഞു
ജനങ്ങളുടെ വിശ്വാസങ്ങളെ തകർക്കാൻ യുഡിഎഫിനും എൽ ഡി എഫിനും സാധിക്കില്ല. അവരുടെ ലാത്തികൾക്കും കേരളത്തിന്റെ സംസ്കാരത്തെ തകർക്കാനാകില്ല. ബിജെപി ഉള്ളയിടത്തോളം കാലം കേരളത്തെ തകർക്കാനാകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു
രാജ്യത്തിനെ സേനയെ യുഡിഎഫും എൽ ഡി എഫും സംശയിക്കുകയാണ്. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളാണ് പാക്കിസ്ഥാനിൽ ആഘോഷിക്കുന്നത്. അവരാണ് പാക്കിസ്ഥാനിലെ വീര നായകർ. തീവ്രവാദവും വിദ്വേഷവും വളർത്തുന്ന ഭീകര ശക്തികൾക്ക് കേരളത്തിൽ ഇരുമുന്നണികളും പാസ് നൽകിയിരിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു