മോദിയെ സ്വീകരിക്കാനെത്തിയത് കൊലക്കേസ് പ്രതി; വേദിയിൽ മറ്റൊരു ക്രിമിനൽ കേസ് പ്രതിയും

Loading...
  • 204
    Shares

തൃശ്ശൂരിൽ യുവമോർച്ച സംസ്ഥാന സമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനെത്തിയ ബിജെപി നേതാക്കളിൽ കൊലക്കേസ് പ്രതിയും. കാഞ്ഞാണി ബ്രഹ്മകുളം തീയറ്ററിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി സുജയ് സേനനെയാണ് ബിജെപി മോദിയെ സ്വീകരിക്കാൻ അയച്ചത്. ദേശാഭിമാനിയാണ് ഇയാൾ കൊലക്കേസ് പ്രതിയാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

17 വർഷം മുമ്പാണ് സുജയ് സേനനും കൂട്ടരും ചേർന്ന് ബൈജുവെന്ന 25കാരനെ കുത്തിക്കൊല്ലുന്നത്. കേസിലെ രണ്ടാം പ്രതിയായിരുന്നു ഇയാൾ. ഈ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

അതേസമയം വേദിയിൽ മറ്റൊരു ക്രിമിനൽ കേസ് പ്രതിയും മോദിക്കൊപ്പമുണ്ടായിരുന്നു. ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയിൽ 52കാരിയായ ഭക്തയെ ആക്രമിച്ച കേസിലെ പ്രതിയായ കെ പി പ്രകാശ് ബാബുവാണ് മോദിക്കൊപ്പം വേദി പങ്കിട്ടത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റാണ് കെ പി പ്രകാശ് ബാബു. ഈ കേസ് ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രകാശ് ബാബു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *