പി എം നരേന്ദ്രമോദി ട്രെയിലർ കണ്ട് കിളി പോയ ട്രോളൻമാർ ചോദിക്കുന്നു, ഇതേത് ചരിത്രം

  • 144
    Shares

വിവേക് ഒബ്‌റോയി നായകനായി എത്തുന്ന പി എം നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതിന്റെ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ. നരേന്ദ്രമോദിയുടെ ബയോപിക് ആയി ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിൽ കാണുന്ന പല സീനുകളും പക്ഷേ സോഷ്യൽ മീഡിയയിൽ ചിരി ഉണർത്തുന്നതാണ്.

വെടിവെക്കാൻ പോകുന്ന പട്ടാളക്കാർക്ക് മുന്നിലായി ദേശീയ പതാകയും ഉയർത്തി നടന്നു പോകുന്ന നരേന്ദ്രമോദി, ഹിമാലയത്തിൽ താമസിക്കുന്ന നരേന്ദ്രമോദി, ഗുജറാത്ത് വംശഹത്യ നടക്കുമ്പോൾ തേങ്ങുന്ന നരേന്ദ്രമോദി എന്നിങ്ങനെ മോദിയുടെ ഫുൾ ഫിഗറും മോദിയുടെ തലയുമാണ് ട്രെയിലർ നിറയെ. സിനിമയും അതുപോലെ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ ട്രെയിലറിൽ കാണിക്കുന്ന സീനൊക്കെ ഏത് ചരിത്രത്തിന്റെ ഭാഗമാണെന്ന് പലരും ചോദിക്കുന്നു.

ഗുജറാത്ത് വംശഹത്യയിൽ വ്യക്തമായ പങ്കുണ്ടെന്ന് ആരോപണമുയർന്ന വ്യക്തിയാണ് നരേന്ദ്രമോദി. അതിന്റെ കറ അദ്ദേഹത്തിൽ നിന്നും ഇതുവരെ മാറിയിട്ടുമില്ല. എന്നിട്ടും എന്റെ ഗുജറാത്തിന് ഇതെന്തുപറ്റിയെന്ന് പറഞ്ഞ് വിഷമിക്കുന്ന മോദിയെയാണ് ചിത്രത്തിൽ കാണിക്കുന്നത്. ഇതെല്ലാം കണ്ട് അന്തംവിട്ട അവസ്ഥയിലാണ് ട്രോളൻമാർ.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *