നസറുദ്ദീൻ വധം: എസ് ഡി പി ഐക്കാരായ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന കെ പി നസറുദ്ദീനെ കുത്തി കൊലപ്പെടുത്തിയ കേസിൽ എസ് ഡി പി ഐക്കാരായ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിലാകെയുണ്ടായിരുന്ന ഏഴ് പ്രതികളിൽ അഞ്ച് പേരെ വെറുതെ വിട്ടു
2016 ജൂലൈ 15നാണ് നസറുദ്ദീനെ പ്രതികൾ വധിക്കുന്നത്. രാത്രി എട്ട് മണിക്ക് നസറുദ്ദീനും ബന്ധുവും കൂടി ബൈക്കിൽ പോകുമ്പോൾ തടഞ്ഞു നിർത്തി ബഷീറും അന്ത്രുവും കൂടി കുത്തിക്കൊല്ലുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം