ദേശീയ പാതാ വികസനം: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി സുധാകരൻ

ദേശീയ പാതാ വികസനത്തിൽ കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. വിവാദ ഉത്തരവ് റദ്ദാക്കിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവാദ ഉത്തരവ് റദ്ദാക്കിയതായി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേന്ദ്രം പുറപ്പെടുവിച്ച ഭേദഗതി അവ്യക്തമാണെന്നും മന്ത്രി പറഞ്ഞു

ഭൂമി ഏറ്റെടുക്കൽ നിർത്തിവെച്ചത് റദ്ദാക്കാനോ മുൻഗണനാ പട്ടികയിൽ പെടുത്താനോ നടപടിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ പാത അതോറിറ്റിക്കും നിതിൻ ഗഡ്ഗരിക്കും കത്തയച്ചതായും മന്ത്രി അറിയിച്ചു. വിഷയത്തിൽ വ്യക്തത വരുത്താൻ പൊതുമാരാമത്ത് സെക്രട്ടറി തിങ്കളാഴ്ച ദേശീയ പാതാ വികസന അതോറിറ്റി ചെയർമാനുമായി കൂടിക്കാഴ്ച നടത്തുമെന്നും ജി സുധാകരൻ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *