തർക്കത്തിലുള്ള പള്ളികളും സെമിത്തേരികളും ഏറ്റെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ; അതൃപ്തിയുമായി സംസ്ഥാന ബിജെപി

തർക്കത്തിലുള്ള പള്ളികളും സെമിത്തേരികളും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിർദേശത്തിൽ ബിജെപി സംസ്ഥാന ഘടകം അതൃപ്തി അറിയിച്ചു. ഇത്തരം നടപടികൾ പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കും. കമ്മീഷൻ നിർദേശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബിജെപി പറയുന്നു

ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർപേഴ്‌സൺ ജോർജ് കുര്യനെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള അതൃപ്തി അറിയിച്ചു. മറ്റ് മതസ്ഥാപനങ്ങൾ ഏറ്റെടുക്കാൻ കമ്മീഷന്റെ നിർദേശം ഇടയാക്കുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു

സഭാ തർക്കത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകൾ ശരിയാണെന്നും സർക്കാരിന് കമ്മീഷന്റെ പിന്തുണയുണ്ടെന്നും കഴിഞ്ഞ ദിവസം ജോർജ് കുര്യൻ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *