ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്; ജനജീവിതം സ്തംഭിക്കുന്നു

  • 12
    Shares

തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. പണിമുടക്കിൽ ജനജീവിതം സ്തംഭിച്ച അവസ്ഥയാണ് ദക്ഷിണേന്ത്യയിൽ. സംസ്ഥാനത്ത് ഹർത്താലിന് സമാനമായി സ്ഥിതിയായിരുന്നു അദ്യ ദിവസം തന്നെ. അതേസമയം ഉത്തരേന്ത്യയിൽ പണിമുടക്ക് ഭാഗികമാണ്. ബംഗാൾ, ഒഡീഷ, അസം സംസ്ഥാനങ്ങളിൽ പണിമുടക്ക് പൂർണമാണ്

സംസ്ഥാനത്ത് കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഇന്നും സർവീസ് നടത്തുന്നില്ല. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതായതോടെ യാത്രക്കാർ വലഞ്ഞ അവസ്ഥയിലാണ്. രണ്ടാം ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവണ്ടികളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. തിരുവനന്തപുരത്ത് വേണാട് എക്‌സ്പ്രസ് പ്രതിഷേധക്കാർ തടഞ്ഞു. 40 മിനിറ്റ് വൈകിയാണ് തീവണ്ടി ഓടുന്നത്.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനം മാറ്റണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. സംഘപരിവാറിന്റെ ബിഎംഎസ് ഒഴികെയുള്ള മറ്റെല്ലാ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *