ഒന്നില്ലെങ്കിൽ യാത്രാബത്ത വേണം, അല്ലെങ്കിൽ കമ്മീഷൻ ഇങ്ങോട്ടുവരണമെന്ന് പിസി ജോർജ്

  • 11
    Shares

കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ച ദേശീയ വനിതാ കമ്മീഷന് മറുപടിയുമായി പി സി ജോർജ് എംഎൽഎ. യാത്രാ ബത്ത നൽകിയാൽ നേരിട്ട് ഹാജരാകാമെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമയോട് പി സിയുടെ മറുപടി. അല്ലെങ്കിൽ കമ്മീഷൻ കേരളത്തിൽ വരണമെന്നും എംഎൽഎ പറഞ്ഞു

ദേശീയ വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല. അവരെന്താ തന്റെ മൂക്ക് ചെത്തുമോയെന്നും പി സി ജോർജ് ചോദിച്ചു. അതേസമയം നേരിട്ട് ഹാജരായില്ലെങ്കിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത് എത്തിക്കാൻ വനിതാ കമ്മീഷന് പോലീസിനോട് ആവശ്യപ്പെടാനാകും. ഈ മാസം 20ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് കമ്മീഷൻ നിർദേശിച്ചിരുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *