കേരളം പുനർനിർമിക്കാൻ സഹായം തേടി മന്ത്രിമാർ വിദേശരാജ്യങ്ങളിലേക്ക് പോകും
കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നും കരകയറാനും നവകേരള സൃഷ്ടിക്കുമായി വിദേശരാജ്യങ്ങളുടെ സഹായം തേടാൻ തീരുമാനം. ഇതിനായി മന്ത്രിമാർ വിദേശരാജ്യങ്ങളിലേക്ക് പോകും. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സഹായം തേടാനും വിദേശരാജ്യങ്ങളുടെയും ഏജൻസികളുടെയും ധനസഹായം തേടാനുമാണ് ശ്രമിക്കുന്നത്. ഓരോ മന്ത്രിയും പോകേണ്ട രാജ്യങ്ങളുടെ പട്ടിക അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും
സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും പ്രമുഖരുടെ സാമ്പത്തിക സഹായം ലഭ്യമാക്കും. പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. ഇതിന്റെ പലിശ സർക്കാർ വഹിക്കും. വ്യാപാരസ്ഥാപനങ്ങൾ അടക്കം ജീവനോപാധി നഷ്ടമായവർക്ക് സർക്കാർ ഗ്യാരന്റിയിൽ പത്ത് ലക്ഷം വായ്പ നൽകും
പുനർനിർമാണത്തിന്റെ സാധ്യതാ പഠനത്തിന് നെതർലാൻഡ് ആസ്ഥാനമായ കെപിഎംജി കൺസൾട്ടിംഗ് ഏജൻസിയെ നിയോഗിക്കും. കമ്പനി ഇതിന് ചാർജ് ഈടാക്കില്ലെന്നാണ് അറിയുന്നത്.