നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം ഒപ്പമുണ്ടെന്ന് ചെന്നിത്തല

Loading...
  • 13
    Shares

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതക്കയത്തിൽ നിന്നും കരകയറി നവകേരളം സൃഷ്ടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെല്ലുവിളി നിറഞ്ഞ ദൗത്യമാണിത്. എന്നാൽ എന്തും സാധ്യമാക്കാനുള്ള കരുത്ത് മലയാളി സമൂഹത്തിനുണ്ട്. ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമിച്ച് നിന്നാൽ ഒന്നും അസാധ്യമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

നമ്മുടെ ഒരു മാസത്തെ ശമ്പളം നാടിനായി നൽകിയാൽ സർക്കാരിന് നവകേരളം സൃഷ്ടിച്ചെടുക്കാനാകും. ഇത് ഒറ്റയടിക്ക് നൽകാനല്ല, പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, അത് നൽകാനാകുമോയെന്ന് എല്ലാവരും പരിശോധിക്കണം. ഒന്നിച്ചു നിന്നാൽ ഒന്നും അസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അതേസമയം സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ വ്യക്തത വേണം. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ നൽകാനും പ്രതിപക്ഷം തയ്യാറാണ്

പ്രളയദുരിതത്തെ തുടർന്ന് ബന്ധുവീടുകളിൽ അഭയം തേടിയവരെയും സാമ്പത്തിക സഹായം നൽകുമ്പോൾ പരിഗണിക്കണം. വിദേശസഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *