മുസ്ലിം ക്രിസ്ത്യൻ സംഘടനകളെ ഉൾപ്പെടുത്തി നവോത്ഥാന സംരക്ഷണ സമിതി വിപുലീകരിച്ചു

  • 27
    Shares

മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ സംഘടനകളെ കൂടി ഉൾപ്പെടുത്തി നവോത്ഥാന സംരക്ഷണ സമിതി വിപുലീകരിച്ചു. വിപുലീകരിച്ച സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുത്തു

ഈ മാസം തന്നെ സമിതിക്ക് ജില്ലാ കമ്മിറ്റികൾ രൂപീകരിക്കാനും മാർച്ച് മാസത്തിൽ ബഹുജന സംഗമങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 12 മുതൽ 16 വരെയുള്ള തീയതികളിൽ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കും. മാർച്ച് 10 മുതൽ 15 വരെ ജില്ലാ തലത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

പുന്നല ശ്രീകുമാർ, ബിഷബ് ഗബ്രിയേൽ മാർ ഗ്രിഗറിയോസ്, റൈറ്റ് റവ. ധർമരാജ് റസാലം, ഫാദർ യുജീൻ പെരേര, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ. സി കെ വിദ്യാസാഗർ, ഡോ. ഫസൽ ഗഫൂർ, ഡോ. ഹുസൈൻ മടവൂർ, ഒ അബ്ദുറഹ്മാൻ, എം അഹമ്മദ് കുട്ടി മദനി, പി കെ സജീവ്, പി ആർ ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *