ചരിത്രപ്രസിദ്ധമായ മാറുമറയ്ക്കൽ സമരം എൻസിആർടി പുസ്തകത്തിൽ നിന്ന് മോദി സർക്കാർ നീക്കി

  • 20
    Shares

മാറുമറയ്ക്കൽ സമരത്തെ കുറിച്ചുള്ള ഭാഗം എൻ സി ആർ ടി പുസ്തകത്തിൽ നിന്നും നരേന്ദ്രമോദി സർക്കാർ നീക്കി. എൻ സി ആർ ടി സിലിബസിലെ ഒമ്പതാം ക്ലാസിലെ ഇന്ത്യ ആൻഡ് കണ്ടമ്പററി വേൾഡിലെ 70ഓളം പേജുകളാണ് കേന്ദ്രസർക്കാർ നിർദേശപ്രാകരം നീക്കിയത്.

കുട്ടികളുടെ പഠനഭാരം കുറക്കാനാണ് പുതിയ നടപടിയെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിശദീകരിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എൻ സി ആർ ടി പുസ്തകങ്ങളിൽ വരുത്തുന്ന രണ്ടാമത്തെ തിരുത്താണിത്.

വസ്ത്രധാരണം; ഒരു സാമൂഹ്യചരിത്രം, കർഷകരും ഗ്രാമീണരും, ക്രിക്കറ്റിന്റെ ചരിത്രം എന്നിവയാണ് ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങൾ. മുതലാളിത്തത്തിന്റെ വളർച്ചയും കർഷകരുടെ ആശങ്കയുമാണ് കർഷകരും ഗ്രാമീണരും എന്ന പാഠഭാഗം സംസാരിക്കുന്നത്. ഇതും മോദി സർക്കാർ ഒഴിവാക്കിയിരിക്കുന്നു.

1822ൽ മാറ് മറച്ചതിന്റെ പേരിൽ തിരുവിതാംകൂറിൽ വെച്ച് ചാന്നാർ സ്ത്രീകൾ നായർ വിഭാഗക്കാരാൽ ആക്രമിക്കപ്പെട്ടു. ഇതോടെ വർഷങ്ങളായി വസ്ത്രധാരണയുടെ പേരിൽ നിലനിന്നിരുന്ന പല സംഘർഷങ്ങളും പൊട്ടിപ്പുറപ്പെട്ടതായി പാഠത്തിൽ പറയുന്നുണ്ടായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *