കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥിക്ക് ജാമ്യമില്ല; റിമാൻഡ് കാലാവധി 24 വരെ നീട്ടി

  • 122
    Shares

കോഴിക്കോട് എൻ ഡി എ സ്ഥാനാർഥിയും യുവമോർച്ച സംസ്ഥാന നേതാവുമായ പ്രകാശ് ബാബുവിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 24വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പായി പ്രകാശ് ബാബുവിന് ജയിൽ മോചിതനാകാനുള്ള സാധ്യത അടയുകയാണ്.

ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു റാന്നി കോടതി തള്ളുകയായിരുന്നു. ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബു റിമാൻഡിൽ കഴിയുന്നത്. വോട്ടെടുപ്പ് ദിവസം അടുക്കുമ്പോഴും സ്ഥാനാർഥി ജയിലിൽ തുടരുന്നത് തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. അതേസമയം ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *