നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനസർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
പ്രളയത്തെ തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഇൻഡിഗോയുടെ ബംഗളൂരുവിൽ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയിൽ ഇറങ്ങും. 3.25ന് ഈ വിമാനം തന്നെയാകും വിമാനത്താവളത്തിൽ നിന്നും ആദ്യം പറന്നുയരുക
32 സർവീസുകൾ ഇന്ന് നടക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സർവീസുകൾ പൂർണമായും പുനരാരംഭിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം 15നാണ് വിമാനത്താവളം അടച്ചത്. രണ്ടര കിലോമീറ്റർ ചുറ്റുമതിൽ തകർന്നു. പാർക്കിംഗ് ബേ, ടെർമിനലുകൾ എന്നിവിടങ്ങളിൽ വെള്ളം കയറി. റൺവേയും തകർന്നു. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്