നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു; വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു

  • 31
    Shares

കൊച്ചി: കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ഇനി ശനിയാഴ്ചയാകും വിമാനത്താവളം തുറന്നു പ്രവർത്തിക്കുകയെന്ന് അധികൃതർ ്അറിയിച്ചു. റൺവേയും പാർക്കിംഗ് ബേയും ഓപറേഷൻസ് ഏരിയയും അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നാണ് വിമാനത്താവളം അടച്ചത്.

ബുധനാഴ്ച പുലർച്ചെ മുതൽ വിമാനങ്ങൾ ഇറങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഏഴ് മണി വരെയുണ്ടായിരുന്ന നിയന്ത്രണം പിന്നീട് ഉച്ചയ്ക്ക് രണ്ട് മണി വരെ നീട്ടി. മഴ കുറയാത്ത സാഹചര്യത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ വിമാനത്താവളം അടച്ചിടുന്നതായി അറിയിക്കുകയായിരുന്നു

നെടുമ്പാശ്ശേരിയിൽ നിന്ന് സർവീസ് നടത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തും. അതേസമയം കൊച്ചി-മസ്‌കറ്റ്-കൊച്ചി, കൊച്ചി-ദുബൈ-കൊച്ചി സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സർവീസ് റദ്ദാക്കി.

കൊച്ചിയിൽ നിന്ന് അബുദബിയിലേക്ക് സർവീസ് നടത്തേണ്ട എയർഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 419 വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. അബുദബിയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് എത്തേണ്ട ഐഎക്‌സ് 452 വിമാനം കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറക്കും. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം മുംബൈയിലേക്കും ദോഹയിൽ നിന്നുള്ള ജെറ്റ് എയർവേയ്‌സ് വിമാനം ബംഗളൂരുവിലേക്കും വഴിതിരിച്ചുവിട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *