നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച പ്രവർത്തന സജ്ജമാകും

  • 9
    Shares

വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആഗസ്റ്റ് 26 ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷ. ടെർമിനലിനുള്ളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. റൺവേ, ടാക്‌സ് വേ, പാർക്കിംഗ് ബേ എന്നിവിടങ്ങളിൽ നിന്ന് വെള്ളം പൂർണമായി നീങ്ങിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

റൺവേയിൽ അറ്റകുറ്റപ്പണികൾ നടക്കാനുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും. റൺവേയിലുണ്ടായിരുന്ന ലൈറ്റുകളെല്ലാം അഴിച്ച് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം പുന:സ്ഥാപിച്ചിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങളിൽ വിളിക്കാൻ സിയാൽ നമ്പറുകൾ ക്രമീകരിച്ചിട്ടുണ്ട്.

919072604004, +919072604006, +919072604007, +919072604008


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *