നീതുവിനെ പെട്രോളൊഴിച്ച് കത്തിച്ചത് കഴുത്തിൽ കുത്തിയ ശേഷം; നാട്ടുകാർ കൈകാര്യം ചെയ്ത പ്രതി നിതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 16
    Shares

തൃശ്ശൂർ ചിയാരത്ത് ബിടെക് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. ചിയാരം സ്വദേശിനി നീതു(20)വാണ് കൊല്ലപ്പെട്ടത്. പ്രതി വടക്കേക്കാട് സ്വദേശി നിതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഏഴിനും ഏഴരക്കും ഇടയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് നീതുവിന്റെ മൃതദേഹം കിടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ നിതീഷ് നീതുവിനെ കുത്തിയ ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചത്.

കഴുത്തിൽ കുത്തിയ ശേഷമാണ് നിതീഷ് നീതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ചത്. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും നീതു മരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച നിതീഷിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിൽ ഏൽപ്പിച്ചത്. ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *