കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു

  • 12
    Shares

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 66ാമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. ജലാശയങ്ങളെ ജലനിരപ്പുയർന്നതും അണക്കെട്ടുകൾ തുറന്നുവിട്ടതും പരിഗണിച്ചാണ് വള്ളം കളി മാറ്റിവെച്ചത്

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഓഗസ്റ്റ് 11നാണ് വള്ളംകളി നിശ്ചയിച്ചിരുന്നത്. വേമ്പനാട്ട് കായലിൽ നടക്കുന്ന വള്ളംകളിയിൽ 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 78 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. സച്ചിൻ തെൻഡുൽക്കറെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചിരിക്കുന്നത്


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *