40,000 നഴ്‌സുമാരുടെ സേവനം ആവശ്യമുണ്ടെന്ന് നെതർലാൻഡ്‌സ് സ്ഥാനപതി; കേരളത്തിൽ നിന്ന് നൽകാമെന്ന് മുഖ്യമന്ത്രി

നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന നെതർലാൻഡ്‌സിൽ കേരളത്തിൽ നിന്നുള്ള നഴ്‌സുമാരുടെ സേവനം ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നെതർലൻഡ്‌സ് സ്ഥാനപതി മാർട്ടിൻ വാൻ ഡെൻബർഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

മുപ്പതിനായിരം തുടങ്ങി നാൽപ്പതിനായിരം വരെയുള്ള നഴ്‌സുമാരുടെ സേവനം നെതർലാൻഡ്‌സിൽ ആവശ്യമുണ്ടെന്നാണ് സ്ഥാനപതി മുഖ്യമന്ത്രിയെ അറിയിച്ചത്. തുടർന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. ന്യൂഡൽഹി കേരളാ ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച

തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കേരളത്തിന്റെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. നെതർലാൻഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബർ 17, 18 തീയതികളിലായി കൊച്ചിയിലെത്തുമെന്നും സ്ഥാനപതി അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *