നെയ്യാറ്റിൻകര ആത്മഹത്യയിൽ വഴിത്തിരിവ്: ഉത്തരവാദികൾ ഭർത്താവും കുടുംബവുമെന്ന് ലേഖയുടെ ആത്മഹത്യാ കുറിപ്പ്

നെയ്യാറ്റിൻകരയിൽ ജപ്തി നടപടി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തുവെന്ന് പ്രചരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. മരിച്ച ലേഖ എഴുതിയ ആത്മഹത്യാ കുറിപ്പ് മുറിക്കുള്ളിൽ നിന്നും കണ്ടെത്തി. ഭർത്താവും കുടുംബവുമാണ് മരണത്തിന് ഉത്തരവാദികളെന്നാണ് കത്തിൽ ലേഖ എഴുതിയിരിക്കുന്നത്. ലേഖയും മകൾ വൈഷ്ണവിയും തീ കൊളുത്തി മരിച്ച മുറിയുടെ ഭിത്തിയിൽ ഒട്ടിച്ച രീതിയിലാണ് കത്ത് കണ്ടെടുത്തത്.

കത്ത് കണ്ടെടുത്തതിന് പിന്നാലെ ഭർത്താവ് ചന്ദ്രനെയും ഭർതൃമാതാവിനെയും ഭർതൃ സഹോദരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധനത്തിന്റെ പേരിൽ ലേഖയെയും മകളെയും ഇവർ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് വിവരം. കൂടാതെ ബാങ്ക് ലോൺ എടുത്തത് ചന്ദ്രനാണ്. ഇത് തിരിച്ചടക്കാനുള്ള യാതൊരു നീക്കവും ഇയാൾ നടത്തിയിരുന്നില്ല. വീട് വിൽക്കാനുള്ള ലേഖയുടെ ശ്രമവും ചന്ദ്രൻ മുടക്കിയിരുന്നു. ഇതോടെയാണ് ലേഖയും മകളും ആത്മഹത്യ തെരഞ്ഞെടുത്തതെന്നാണ് വിവരം


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *