മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ നില ഗുരുതരമെന്ന് ഡോക്ടർമാർ; ശസ്ത്രക്രിയ 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം

  • 101
    Shares

ഇന്ന് രാവിലെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തെ ആശുപത്രിയിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ച പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കുട്ടിയുടെ ശസ്ത്രക്രിയ ഉടനുണ്ടാകില്ല. 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഹൃദയസംബന്ധമായ നിരവധി പ്രശ്‌നങ്ങൾ കുട്ടിക്കുണ്ട്. മറ്റ് അവയവങ്ങളുടെ പ്രവർത്തനവും നിരീക്ഷിക്കണം. ഇതിന് ശേഷമാകും ശസ്ത്രക്രിയ തീരുമാനിക്കുക. കുട്ടിയെ ശിശുരോഗ വിദഗ്ധരുടെ സംഘം ഇപ്പോൾ പരിശോധിക്കുകയാണ്

അഞ്ചര മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ ദൂരം പിന്നിട്ടാണ് കുട്ടിയുമായി ആംബുലൻസ് കൊച്ചിയിലേക്ക് പാഞ്ഞെത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായിട്ടായിരുന്നു ആംബുലൻസ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ടത്. എന്നാൽ സർക്കാർ ഇടപെടുകയും കുട്ടിയുടെ ചികിത്സ അമൃതയിൽ ഒരുക്കുകയുമായിരുന്നു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *