ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത്, ഓരോ 50 കിലോ മീറ്ററിലും പ്രാഥമിക സൗകര്യങ്ങൾക്ക് വാഹനം നിർത്തണം: സ്വകാര്യ ബസ് ഓപറേറ്റർമാർക്ക് പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ

കേരളത്തിലെ സ്വകാര്യ ബസ് ഓപറേറ്റർമാർക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ. സർക്കാരിന് വേണ്ടി ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത്. 18 വയസ്സു കഴിഞ്ഞ ക്രിമിനൽ പശ്ചാത്തലമില്ലാത്തവർക്ക് മാത്രമേ ലൈസൻസ് നൽകുകയുള്ളു. ഏജൻസി ലൈസൻസ് ലഭിക്കണമെങ്കിൽ പോലീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഏജൻസി ലൈസൻസിന്റെ പൂർണവിവരങ്ങൾ ഓഫീസിന് മുന്നിൽ പ്രദർശിപ്പിക്കണം. ടിക്കറ്റിൽ ബസ് ജീവനക്കാരുടെ വിവരങ്ങളും മോട്ടോർ വാഹന ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നമ്പറും ഉണ്ടാകണം

ഏജൻസിയുടെ ഓഫീസിൽ യാത്രക്കാർക്ക് ശുചിമുറിയും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് സാധനങ്ങൾ ബസിൽ കൊണ്ടുപോകാൻ പാടില്ല. വാഹനം കേടായാൽ പകരം യാത്ര സൗകര്യമൊരുക്കാൻ ഏജൻസി ബാധ്യസ്ഥരമാണ്. സർവീസ് വിവരങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ ആർ ടി ഒക്ക് നൽകണം.

കെ എസ് ആർ ടി സി, സ്വകാര്യ ബസ് സ്റ്റാൻഡുകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ബുക്കിംഗ് കേന്ദ്രങ്ങളോ സ്വകാര്യ വാഹന പാർക്കിംഗോ പാടില്ല. ഓരോ 50 കിലോമീറ്റർ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങൾക്ക് വാഹനം നിർത്തണമെന്നും സർക്കാർ നിർദേശിക്കുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *