പുതിയ റേഷൻ കാർഡിനായുള്ള അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും

  • 23
    Shares

പുതിയ റേഷൻ കാർഡിനായുള്ള അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും. നാല് വർഷത്തിന് ശേഷമാണ് പുതിയ കാർഡിനായുള്ള അപേക്ഷ സ്വീകരിക്കുന്നത്.

പുതിയ റേഷൻ കാർഡുകൾ ലഭിക്കുന്നതിനും റേഷൻ കാർഡ് മറ്റൊരു താലൂക്ക് മാറ്റുന്നതിനും റേഷൻ കാർഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കുന്നതിനും മറ്റ് തിരുത്തലുകൾ വരുത്തുന്നതിനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അപേക്ഷിക്കാം

നാല് വർഷത്തിന് ശേഷമാണ് പുതിയ കാർഡിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് എന്നതിനാൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. അപേക്ഷാ ഫോറങ്ങൾ www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും

താലൂക്ക് സപ്ലൈ ഓഫീസുകളിലും റേഷനിംഗ് ഓഫീസുകളിലും വരുന്ന അപേക്ഷകർക്ക് ഫോറങ്ങൾ സൗജന്യമായി നൽകും. അപേക്ഷക്കൊപ്പം കാർഡ് ഉടമയുടെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും വേണം. ഒരു ഫോട്ടോ അപേക്ഷയിലെ നിർദിഷ്ട സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. മറ്റൊന്ന് അപേക്ഷക്കൊപ്പം നൽകണം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *