വംശീയ വിദ്വേഷത്തിനെതിരെ ലോകമന:സാക്ഷി ഉണരണം; ന്യൂസിലാൻഡ് ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

  • 38
    Shares

ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിൽ വലതുപക്ഷ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തൻമാരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിതെന്നും മുഖ്യമന്ത്രി കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

ന്യൂസിലൻഡിലെ രണ്ടു മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണ്.

തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ ഹൃദയം തകർന്നവർക്കൊപ്പം വേദന പങ്കിടുന്നു. വംശീയ വിദ്വേഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ലോക മന:സാക്ഷി ഉണരേണ്ട സന്ദർഭമാണിത്. തീവ്ര ദേശീയതയും കുടിയേറ്റ വിരുദ്ധ മനോഭാവവും ഏതു നാട്ടിലാണെങ്കിലും പിഴുതെറിയേണ്ടത് ലോക സമാധാനത്തിനാവശ്യമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *