കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് അവരോടി; തൊട്ടുപിന്നാലെ പാലം വെള്ളത്തിൽ മുങ്ങി

  • 661
    Shares

ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ വെള്ളം ചെറുതോണി ടൗണിലേക്ക് കുത്തിയൊലിച്ചാണ് എത്തിയത്. നദിയുടെ ഇരുകരകളിലുമുള്ള മരങ്ങളും കടപുഴക്കിയായിരുന്നു വെള്ളം കുതിച്ചെത്തിയത്. ഇതിനിടയിലും കുഞ്ഞിനെയും രക്ഷിച്ച് നെഞ്ചോട് ചേർത്ത് ഓടുന്ന രക്ഷാപ്രവർത്തകന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

ദുരന്തമുഖത്തു നിന്നും ജീവിതത്തെ നെഞ്ചോട് ചേർത്ത എല്ലാ രക്ഷാപ്രവർത്തകർക്കുമായി

കേരളം നമിക്കുന്നു, ഈ കരുതലിനെ…. ദുരന്തമുഖത്തു നിന്നും ജീവിതത്തെ നെഞ്ചോട് ചേർത്ത എല്ലാ രക്ഷാപ്രവർത്തകർക്കുമായി..

Posted by News18 Kerala on Friday, August 10, 2018

പരുക്കേറ്റ ഒരു പിഞ്ചുകുട്ടിയുമായി ചെറുതോണി പാലത്തിന് മുകളിലൂടെ ഓടുന്ന രക്ഷാപ്രവർത്തന്റെ ദൃശ്യങ്ങൾ ന്യൂസ് 18 ചാനലാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ പാലം വെള്ളത്തിനടിയിലാകുകയും ചെയ്തു. സ്വന്തം ജീവൻ പോലും തൃണവത്കരിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *