യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ടുകൊന്ന ഡി വൈ എസ് പി തമിഴ്‌നാട്ടിലേക്ക് കടന്നു

  • 7
    Shares

നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാർ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന. മധുരയിലേക്ക് രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. ഇയാളെ പിടികൂടാനായി പത്ത് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടക്കുകയാണ്.

കാവുവിള സ്വദേശി സനൽകുമാറിനെയാണ് ഹരികുമാർ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നത്. വാഹനം പാർക്ക് ചെയ്തതു സംബന്ധിച്ച തർക്കത്തിനൊടുവിലാണ് കൊലപാതകം. സംഭവത്തിന് ശേഷം ഹരികുമാർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *