എന്റെയും മകളുടെയും മരണകാരണം ഈ നാല് പേരാണ്; ലേഖയുടെ ആത്മഹത്യാ കുറപ്പിന്റെ പൂർണരൂപം

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇരുവരും തീ കൊളുത്തി മരിച്ച മുറിയുടെ ഭിത്തിയിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. ഭർത്താവും അമ്മയും സഹോദരിമാരുമാണ് തന്റെയും മകളുടെയും മരണത്തിന് പിന്നിലെന്ന് കുറിപ്പിൽ ലേഖ പറയുന്നു

കുറിപ്പിന്റെ പൂർണരൂപം

എന്റെയും മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത ഇവരാണ്. ഞാൻ വന്ന കാലം മുതൽ അനുഭവിക്കുന്നതാണ്. ഈ ലോകം മൊത്തമായും എന്നെയും മകളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ നോക്കി. എന്റെ ജീവൻ രക്ഷിക്കാതെ മന്ത്രവാദികളുടെ അടുത്തുപോയി മന്ത്രവാദം ചെയ്തു. അവസാനം എന്റെ വീട്ടിൽ കൊണ്ടു വിട്ടിട്ടുപോയി. എന്റെ വീട്ടുകാർ ആണ് എന്നെ രക്ഷിച്ചത്. കൃഷ്ണമ്മ കാരണം വീട്ടിൽ എന്നും വഴക്കാണ്. നേരം വെളുത്താൽ ഇരുട്ടുന്നത് വരെ എന്നെയും മോളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത് നിന്നെയും നിന്റെ മോളെയും ഞാൻ കൊല്ലും എന്നാണ്

കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോഴും തടസ്സം നിൽക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആൽത്തറയുണ്ട്. അവർ നോക്കിക്കോളും, നീ ഒന്നും പേടിക്കേണ്ട. അവർ വസിക്കുന്ന മണ്ണ് അവർ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് മോനേ തെറ്റിക്കും. നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രനാണ്. ഭർത്താവ് അറിയാതെ അഞ്ച് രൂപ പോലും ഞാൻ നാട്ടുകാരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല.

ഞാൻ ബാങ്കിലും നാട്ടുകാർക്ക് പലിശയും കൊടുത്തു. 22,000 രൂപയാണ് ശമ്പളം. 2 ലോൺ, പിന്നെ പലിശക്കാർ, ഞാൻ എന്ത് ചെയ്തുവെന്ന് ഭർത്താവിന് അറിയാം. ഇപ്പോൾ 9 മാസമായി ഭർത്താവ് വന്നിട്ട്. അതിന് ശേഷം ബാങ്കിൽ നിന്ന് വന്ന് നോട്ടീസ് ഒട്ടിച്ചു. എന്നിട്ടും എന്റെ ഭർത്താവ് ബാങ്കിൽ ചെന്ന് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. അയച്ച പേപ്പർ കൊണ്ടുവന്ന് ആൽത്തറയിൽ വെച്ച് പൂജിക്കുന്നതാണ് അമ്മയുടെയും മകന്റെയും ജോലി. ഭാര്യ എന്ന ഒരു സ്ഥാനം ഇതുവരെ എനിക്ക് നൽകിയിട്ടില്ല. മന്ത്രവാദി പറയുന്ന വാക്കു കേട്ട് എന്റെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും, അമ്മയുടെ മുന്നിൽ ആളാകാൻ എന്റെ ഭർത്താവ് എന്തും ചെയ്യും. എനിക്കോ എന്റെ കൊച്ചിനോ ആഹാരം കഴിക്കാൻ പോലും ഒരു അവകാശമില്ല. ഇതിനെല്ലാം കാരണം കൃഷ്ണമ്മയാണ്( ഇടയ്ക്കുള്ള ചില വരികൾ തീ പിടിച്ചത് കാരണം വ്യക്തമല്ല)

ശാന്ത ചന്ദ്രനെ കൊണ്ട് പെണ്ണ് കെട്ടിക്കാൻ നോക്കുകയാണ്. മോൾക്ക് 18 വയസ്സായി. ശാന്തക്ക് എന്റെ സൂക്കേട് ആണെന്നറിയില്ല. നാട്ടുകാർ അറിയണം. എന്റെയും മകളുടെയും മരണകാരണം ഈ നാല് പേർ ആണ്. കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രൻ

എന്ന് ലേഖ, വൈഷ്ണവിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *